ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. എന്തൊരു ആവശ്യത്തിനും ഇന്നത്തെ കാലത്ത് ഈ രേഖ മതിയായേ തീരൂ. ആധാർ കാർഡ് പുതുക്കാത്തവർക്കായി പല തവണ സമയം നീട്ടി നൽകിയിരുന്നു.
സെപ്റ്റംബർ 14 വരെയാണ് സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള അവസരമുള്ളത്. ഈ ദിവസത്തിന് ശേഷം ആധാർ പുതുക്കണമെങ്കിൽ പണം നൽകേണ്ടി വരും. ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക.
എംആധാർ പോർട്ടലിലൂടെ മാത്രമായിരിക്കും ആധാർ സൗജന്യമായി പുതുക്കാൻ കഴിയുക. ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ പുതുക്കണമെന്നാണ് നിയമം. ഓരോ പത്ത് വർഷം കൂടുമ്പോൾ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്ത് നൽകണം. ഐഡന്റി പ്രൂഫ്, അഡ്രസ് പ്രൂവ് ചെയ്യുന്ന ഡോക്യുമെന്റ് എന്നിവ നൽകണം.
Discussion about this post