കൊച്ചി: നടി രേവതി സമ്പത്തിന്റെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വെക്കുന്നതായി പ്രഖ്യാപിച്ച് നടൻ സിദ്ധിഖ് . ആരോപണത്തിൽ സ്വമേധയാ രാജിവയ്ക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത് . രാജി സംബന്ധിച്ച് അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് ഇമെയിൽ സന്ദേശയമച്ചതായും സിദ്ധിഖ് വെളിപ്പെടുത്തി.സിദ്ദിഖിനെതിരെ നിയമനടപടിയുണ്ടാവുമെന്നും സൂചനയുണ്ട്
യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. . 2016ൽ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം എന്നാണ് രേവതി സമ്പത്ത് തുറന്നു പറഞ്ഞത്. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന്ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.
സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്
Discussion about this post