തിരുവനന്തപുരം: തീവണ്ടിയാത്രികർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. മൂന്ന് നമ്പറുകൾ എല്ലായ്‌പ്പോഴും സൂക്ഷിക്കണം എന്ന് പോലീസ് അറിയിച്ചു. തീവണ്ടിയാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസിന്റെ മുന്നറിയിപ്പ്.
അടുത്തിടെയായി തീവണ്ടിയാത്രക്കാർക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 9846200100 ,9846200150, 9846200180 എന്നീ നമ്പറുകൾ എല്ലായ്‌പ്പോഴും ടിക്കറ്റിനൊപ്പം സൂക്ഷിക്കണം എന്നാണ് പോലീസ് അറിയിക്കുന്നത്. യാത്രാ വേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഈ നമ്പറിൽ ഉടൻ വിളിച്ച് വിവരം അറിയിക്കണം എന്നും പോലീസ് നിർദ്ദേശിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറാണ് ഇത്.
ഇതിന് പുറമേ 9497935859 എന്ന വാട്‌സ് ആപ്പ് നമ്പറും സൂക്ഷിക്കണം എന്നും പോലീസ് അറിയിക്കുന്നു. അതിക്രമങ്ങളോ മറ്റ് പ്രശ്‌നങ്ങളോ നേരിട്ടാൽ യാത്രക്കാർക്ക് ചിത്രങ്ങളും വീഡിയോകളും ഈ നമ്പറിലേക്ക് അയക്കാം.
കേരള പോലീസിന്റെ അറിയിപ്പ്
ശ്രദ്ധിക്കൂ…
നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കിൽ ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ?
ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.
9846200100
9846200150
9846200180
ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം.
കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം.
Discussion about this post