ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ എന്താണ് ആരെങ്കിലും ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്നത് ഉറങ്ങാൻ എന്നാണ്. കാരണം ഇത്രയേറെ സുഖം നൽകുന്ന വേറൊന്നും ജീവിതത്തിൽ ഇല്ല. അതുകൊണ്ട് തന്നെ ഉറക്കം കളഞ്ഞ് എന്തെങ്കിലും ചെയ്യുക എന്ന് പറഞ്ഞാൽ അത് നമുക്ക് ദേഷ്യമുള്ള കാര്യവുമാണ്. ജോലിക്ക് പോകുന്നത് ഭൂരിഭാഗം പേർക്കും ഒരു ഭാരമായി തോന്നുന്നതും ഇതുകൊണ്ടാണ്. രാവിലെ ഉറക്കമുണർന്ന് കുളിച്ച് റെഡിയായി ജോലിക്ക് പോകുക എന്നത് ഇവർക്ക് അൽപ്പം കഷ്ടമുള്ള കാര്യമാണ്.
എന്നാൽ ഈ ഉറക്കം തന്നെ ഒരു ജോലി ആയാലോ?. അതിന് കൈ നിറയെ ശമ്പളം കിട്ടിയാലോ?. അല്ലേ?. എന്നാൽ ഇത്തരത്തിൽ ഉറങ്ങി ശമ്പളം വാങ്ങുന്ന ജോലിയും ഇവിടെയുണ്ട്. പ്രഫഷണൽ സ്ലീപ്പർ എന്നാണ് ഈ തസ്തികയുടെ പേര്.
ഫിൻലൻഡിലെ ഒരു ഹോട്ടലിലേക്ക് ആണ് പ്രൊഫഷണൽ സ്ലീപ്പർമാരെ ആവശ്യമായി ഉള്ളത്. വിവിധ ഹോട്ടലുകളിലെ മുറികളിൽ കിടന്ന് നന്നായി ഉറങ്ങുകയാണ് സ്ലീപ്പർമാരുടെ ജോലി. എന്നാൽ ഇത്തരത്തിൽ ഉറങ്ങുന്ന വേളയിൽ നിങ്ങളുടെ ഉറക്കത്തെക്കുറിച്ച് ഗവേഷകർ പഠനവും നടത്തും.
കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും അത്രയ്ക്ക് എളുപ്പമല്ല ഈ ജോലി. കാരണം അവർ പറയുന്ന സമയംവരെയും നാം ഉറങ്ങേണ്ടിവരും. ഈ ഉറക്കം ദീർഘനേരം നീണ്ടു നിന്നേക്കാം. ഇത് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ചുറ്റുപാടും ആളുകളും നിങ്ങൾക്കൊപ്പം ഉണ്ടാകും. നിങ്ങളുടെ ഉറക്കം ശരിയായില്ല എങ്കിൽ നിങ്ങളെ പിരിച്ചുവിടാനും ഇവർക്ക് അധികാരമുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഈ ജോലിയ്ക്ക് ശമ്പളമായി നൽകുന്നത്.
Discussion about this post