കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ കൊണ്ട് വന്ന പുതിയ മതനിയമങ്ങൾ കണ്ട് കണ്ണ് തള്ളി ഐക്യരാഷ്ട്ര സഭ. ഇതേതുടർന്ന് ഈ കരിനിയമത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ (UNAMA).
വീടിന് പുറത്ത് ഒരു സ്ത്രീയുടെ ശബ്ദം കേട്ടാൽ പോലും ധാർമ്മിക ലംഘനമായി കണക്കാക്കപ്പെടുന്ന നിയമം പോലും അഫ്ഘാനിസ്ഥാൻ പുറത്തിറക്കിയ പുതിയ സംഹിതയിൽ പെടുന്നു. നിലവിൽ അതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം നിരോധിച്ചു കൊണ്ട് കടുത്ത മനുഷ്യാവകാശ ലംഘനമാണ് അഫ്‌ഗാനിസ്ഥാനിൽ നടക്കുന്നത്.
വളരെ അവ്യക്തമായി നിർവചിക്കപെട്ട നിയമ ലംഘനങ്ങളെ അടിസ്ഥാനമാക്കി ആരെയും ഭീഷണിപ്പെടുത്താനും തടങ്കലിൽ വയ്ക്കാനും” പുതിയ നിയമങ്ങൾ ധാർമ്മിക പരിശോധകരെ അധികാരപ്പെടുത്തുന്നുവെന്ന് യുഎൻ പ്രതിനിധി പറഞ്ഞു.
“സദ്ഗുണ പ്രചരണത്തിനും ദുരാചാരങ്ങൾ തടയുന്നതിനും” സമർപ്പിച്ചിരിക്കുന്ന ഒരു മന്ത്രാലയത്തിലൂടെ ഇസ്ലാമിക തത്വങ്ങളുടെ കഠിനമായ വ്യാഖ്യാനം നടപ്പിലാക്കുന്നതിനുള്ള തീവ്രമായ ശ്രമത്തിൻ്റെ ഭാഗമാണ് പുതിയ നിയമങ്ങൾ
Discussion about this post