ജാർഖണ്ഡ്: ആദ്യ കാലങ്ങളിൽ നമ്മുടെ ഭൂമി മുഴുവനായും ജലമായിരിന്നു. ഒരു ജല ലോകം. നോക്കെത്താ ദൂരത്തോളം നീണ്ടും പരന്നും കിടക്കുന്ന മഹാ സമുദ്രം. അങ്ങനെയിരിക്കെ സൂര്യന്റെ രശ്മികളേറ്റൊ മറ്റെന്തെങ്കിലും കാരണം കൊണ്ടോ, ഒരു ചെറിയ ഭാഗം കര ഈ ലോകത്ത് ഉയർന്നു വന്നു. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം ലഭ്യമായ തെളിവുകൾ പ്രകാരം ആ കര ഇന്ത്യയിലാണ്. ലോകത്തെ ആദ്യ കര, അല്ലെങ്കിൽ ലോകത്തെ ആദ്യ രാജ്യം. അത് ഇന്ത്യയാണെന്ന് പറയാം. ഇന്ത്യയിലെ ജാർഖണ്ടിലെ സിംഗ്ഭും മേഖലയാണ് ലോകത്തിൽ ആദ്യമായി വെള്ളത്തിന് മുകളിൽ പൊന്തി വന്ന കര.
ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത് നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിലാണ് അവരുടെ ഈ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ചത് .
ഝാർഖണ്ഡിലെ സിംഗ്‌ഭും മേഖലയിൽ പുരാതന മണൽക്കല്ലിൻ്റെ വിവിധ രൂപങ്ങൾ ഉണ്ടെന്നും ഈ മണൽക്കല്ലുകൾ വിശകലനം ചെയ്തപ്പോൾ നദീതീരങ്ങൾ, വേലിയേറ്റ സമതലങ്ങൾ, കടൽത്തീരങ്ങളിൽ നിന്ന് അടിഞ്ഞുകൂടിയ മണൽ എന്നിവയുടെ ഭൂമിശാസ്ത്രപരമായ അടയാളങ്ങളുണ്ടെന്ന് കണ്ടെത്തിയതായും സംഘം പറഞ്ഞു.
ഈ നിക്ഷേപങ്ങൾക്കൊപ്പം സംരക്ഷിച്ചിരിക്കുന്ന സിർക്കോൺ എന്ന ധാതുക്കളുടെ സൂക്ഷ്മമായ പരലുകൾ പഠിച്ചാണ് ശാസ്ത്രജ്ഞർ ഇവിടത്തെ മണ്ണിന്റെ പ്രായം കണക്കാക്കിയത് . ഏകദേശം 3 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സിംഗ്ഭും മേഖലയിൽ മണൽക്കല്ലുകൾ നിക്ഷേപിച്ചതായി സിർക്കോൺ പരലുകളിൽ നടത്തിയ പരീക്ഷണങ്ങൾ വെളിപ്പെടുത്തി, അതോടു കൂടി ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബീച്ച് ഭൂപ്രദേശം ആണെന്ന് മനസിലായി.
“ഒരുപക്ഷേ, സിംഗ്‌ഭും പ്രദേശം ഭൂമിയുടെ ആദ്യകാല ഭൂഖണ്ഡാന്തര ഭൂമിയാണ്. അതിനുമുമ്പ്, ഭൂമി ഒരു ജലലോകമായിരുന്നു, മുഴുവൻ ഗ്രഹവും വെള്ളത്താൽ മൂടപ്പെട്ടിരുന്നു,” ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ജിയോളജിസ്റ്റായ പ്രിയദർശി ചൗധരി വെളിപ്പെടുത്തി.
Discussion about this post