മുംബൈ; മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന് അഭ്യൂഹം. മേജർ മിസിംഗ് എന്ന തലക്കെട്ടോടെ ടീം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. 2025 സീസണിന് മുൻപായുള്ള മെഗാ ലേലത്തിന് മുൻപ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ റിലീസ് ചെയ്‌തേക്കുമെന്നാണ് സൂചന.
ഇപ്പോൾ ധോണിയുടെ പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് വിക്കറ്റിന് പിന്നിൽ നിൽക്കാൻ സഞ്ജു സാംസൺ എത്തുമെന്നാണ് വിവരം. താര ലേലത്തിന് മുൻപായുള്ള ട്രേഡ് വിൻഡോയിലൂടെ ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയേക്കും എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. നരത്തെ തന്നെ സഞ്ജുവിനെ സിഎസ്‌കെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കഴിഞ്ഞ സീസണിൽ താരം സിഎസ്‌കെ ജേഴ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ ധോണി ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതോടെ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ ക്യാപ്റ്റൻ.
2013ൽ രാജസ്ഥാൻ കുപ്പായത്തിലാണ് സഞ്ജു തന്റെ ഐപിഎൽ യാത്ര ആരംഭിക്കുന്നത്. രാജസ്ഥാന് വിലക്കേർപ്പെടുത്തിയ മൂന്ന് വർഷങ്ങളിൽ താരം ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കുകയും ചെയ്തു.
Discussion about this post