‘രാത്രി പന്ത്രണ്ടരയ്ക്ക് മോഹൻലാൽ വിളിച്ചു; മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു’; ആ ഡെഡിക്കേഷനെപ്പറ്റി കമൽ

Published by
Brave India Desk

സിനിമയോടുള്ള മലയാളത്തിന്റെ അഭിമാനമായ മോഹൻലാലിന്റെ പഷനെക്കുറിച്ച് പറയാത്ത താരങ്ങളില്ല. സംവിധായകരും സഹതാരങ്ങളുമെല്ലാം വായ്‌തോരാതെ പുകഴ്ത്തുന്ന ഒന്നാണ് സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ കഠിനപ്രയത്‌നങ്ങളും ഡെഡിക്കേഷനും. സിനിമയ്ക്ക് വേണ്ടി രാപ്പകലില്ലാതെ പ്രയ്ത്‌നിക്കുന്ന താരമാണെന്ന സംവിധായകൻ കമലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാൻ രാത്രി പന്ത്രണ്ടരയ്ക്ക് തന്നെ മുറിയിലേയ്ക്ക വിളിച്ചു വരുത്തിയ വ്യക്തിയാണ് മോഹൻലാൽ എന്ന് കമൽ പറയുന്നു. ഒരു ദിവസം രാത്രി പന്ത്രണ്ടര ആയപ്പോഴാണ് മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചത്. മോഹൻലാൽ ആണെന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത് എന്നും കമൽ പറഞ്ഞു.

‘ഞാനും സുരേഷ് കുമാറും ഒക്കെ ഹോട്ടലിൽ ഉണ്ട്. അവിടേയ്ക്ക് വരാമോ എന്ന് ചോദിച്ചു. ഞാൻ അവിടെയെത്തിയപ്പോൾ വാതിൽ തുറന്നത് സുരേഷ് കുമാർ ആണ്്. കണ്ടപ്പോൾ തന്നെ മനസിലായി, അവിടെ എന്തൊക്കെയോ നടന്നിട്ടുണ്ട് എന്ന്. സുരേഷ് കുമാറിന്റെ മുഖമെല്ലാം ദേഷ്യം കൊണ്ട് ചുമന്ന് ഇരിക്കുന്നുണ്ടായിരുന്നു.

അകത്ത് മോഹൻലാലും പ്രിയദർശനും നടൻ മുരളിയും മറ്റ് ചിലരും ഉണ്ടായിരുന്നു. കണ്ടപ്പോൾ തന്നെ എന്തൊക്കെ സംഘർഷാവസ്ഥ തോന്നി. എന്താ പ്രശ്‌നം എന്ന് മോഹൻലാലിനോട് ചോദിച്ചു. കമലിന് സുരേഷ് കുമാറിന് വേണ്ടി ഒരു സിനിമ ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. യെസ് ഓർ നോ പറയാൻ പറഞ്ഞു. എനിക്കതിൽ സന്തോഷമേ ഉള്ളൂ എന്നാണ് ഞാൻ മറുപടി പറഞ്ഞത്. പെട്ടെന്ന് ചെയ്യാൻ പറ്റുമോ എന്ന് വീണ്ടും ലാൽ ചോദിച്ചു. രേവതി കലാമന്ദിറിന് വേണ്ടി സിനിമ ചെയ്യുന്നില്ലെന്നായിരുന്നു. ഇത് സംബന്ധിച്ച് ഞാനും മോഹൻലാലും തമ്മിൽ ഒരു യുദ്ധം നടന്നുവെന്നും മോഹൻലാൽ പറഞ്ഞു. അപ്പോൾ തന്നെ ഞാൻ ഒകെ പറഞ്ഞു. അങ്ങനെ അവിടെ വച്ച് തന്നെ ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വിഷ്ണു ലോകം എന്ന ചിത്രത്തിന്റെ പിറവി’- കമൽ പറഞ്ഞു.

Share
Leave a Comment

Recent News