ശ്രീനഗർ; ജമ്മുകശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇൻഡി സഖ്യത്തിനുള്ളിൽ സീറ്റ് വിഭജനം ഏകദേശ ധാരണയിലെത്തിയതായി സൂചന.സി.പി.എമ്മിനും പാന്തേഴ്സ് പാർട്ടിക്കും ഓരോ സീറ്റുകൾ വീതം നീക്കിവെച്ചു.
തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം മത്സരിക്കുന്ന സീറ്റുകളിൽ ധാരണയായി. നാഷണൽ കോൺഫറൻസ് 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും മത്സരിക്കും. അഞ്ച് സീറ്റുകളിൽ ഇരുപാർട്ടികളും തമ്മിൽ സൗഹൃദമത്സരമായിരിക്കുമെന്നും കോൺഗ്രസ് പി.സി.സി. അദ്ധ്യക്ഷൻ താരഖ് ഹമീദ് കർ അറിയിച്ചു.ശ്രീനഗറിൽ നടന്ന ചർച്ചകൾക്കുശേഷമാണ് പ്രഖ്യാപനം. 90 സീറ്റുകളിലേക്കാണ് ജമ്മുവിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post