കണ്ണൂര്‍: കൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ശോഭാ യാത്ര കഴിഞ്ഞ് മടങ്ങവേ കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റതായി റിപ്പോർട്ട് . കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ബാബുവിന് നേരെ ആക്രമണം നടത്തിയതെന്നാണ് കരുതപ്പെടുന്നത് . എന്നാല്‍ ഡിവൈഎഫ്‌ഐയും സിപിഎമ്മും ആരോപണങ്ങള്‍ നിഷേധിച്ചു.
Discussion about this post