തൊടുപുഴ:വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന മതപരാവര്‍ത്തന പരിപാടിയായ ഘര്‍ വാപ്സിയ്ക്കെതിരെ കേരള യുക്തിവാദി സംഘവും ഘര്വാപ്സി സംഘടിപ്പിക്കുന്നു. മതം ഉപേക്ഷിച്ച് മനുഷ്യനാകുക എന്ന സന്ദേശമുയര്‍ത്തിയാണ് യുക്തിവാദി സംഘം ഘര്‍ വാപ്സി എന്ന പേരില്‍ മതം ഉപേക്ഷിക്കല്‍ പരിപാടി സംഘടിപ്പിച്ചത്.
തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ അഞ്ച് പേര് മതം ഉപേക്ഷിച്ച് യുക്തിവാദിയായെന്ന് സംഘാടകര്‍ പറഞ്ഞു.
സ്വന്തം മതത്തിലേക്കുള്ള തിരിച്ച് പോക്കല്ല,മതം ഉപേക്ഷിച്ച് മനുഷ്യനാകുന്നതാണ് ഘര്വാപ്സിയെന്നാണ് യുക്തിവാദികളുടെ വാദം. വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ഘര്വാപ്സിയ്ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് യുക്തിവാദികളുടെ ഘര്വാപ്സി.
Discussion about this post