ന്യൂഡല്‍ഹി: ഐഫോണ്‍ പ്രേമികൾ കാത്തിരുന്ന സമയം എത്തി. ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന്‍റെ അവതരണം പ്രതീക്ഷിച്ചതിലും ഒരു ദിവസം മുമ്പേ നടക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം 9ന് ഇന്ത്യന്‍ സമയം രാത്രി 10.30നായിരിക്കും ഐഫോണ്‍ 16 സീരീസ് അവതരിപ്പിക്കുന്ന ‘ആപ്പിള്‍ ഇവന്‍റ്’ എന്ന് കമ്പനി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 10-ാം തിയതി ആപ്പിള്‍ ഇവന്‍റ്’ നടക്കുമെന്ന് ആയിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍.
ആപ്പിള്‍ ഇവന്‍റിനായി ഉള്ള ഔദ്യോഗിക ക്ഷണക്കത്ത് ലോകമെമ്പാടുമുള്ള ടെക് പ്രോമികള്‍ക്ക് ആപ്പിള്‍ കമ്പനി അയച്ചു കഴിഞ്ഞെന്ന് ആണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 സിരീസില്‍പ്പെട്ട നാല് മോഡലുകള്‍ ആയിരിക്കും ഇവന്റ് ദിവസം പുറത്തിറക്കുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണിത്.
ഡിസ്‌പ്ലെയുടെ വലിപ്പത്തില്‍ മാറ്റം ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ആപ്പിള്‍ ഇന്‍റലിജന്‍സ് വരുമെന്നതാണ് ഐഫോണ്‍ 16 സിരീസിനെ ഏറ്റവും ശ്രദ്ധേയമാക്കുക. ലോഞ്ചിന് ശേഷം നടക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയേ ആപ്പിള്‍ ഇന്‍റലിജന്‍സ് സേവനങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് വിവരം.
Discussion about this post