എറണാകുളം: തമാശ ആയി പറഞ്ഞ കാര്യങ്ങളും ആരോപണങ്ങളും വരെ പീഢന ശ്രമമായി വ്യാഖ്യാനിക്കുന്നതിൽ പൊളിറ്റിക്സ് ഉണ്ടെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. ഭയമുണ്ടായെന്ന് പറഞ്ഞ പെൺകുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയൻ കുറ്റപ്പെടുത്തി.
അമ്മ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്ത തീരുമാനമാണ്. രാജി സംബന്ധിച്ച് പലവട്ടം മോഹൻലാലുമായി സംസാരിച്ചിരുന്നു. ധർമ്മികത കണക്കിലെടുത്താണ് രാജി വച്ചത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയന് ചേര്‍ത്തല പറഞ്ഞു. അമ്മ ഇരകള്‍ക്കൊപ്പമാണെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവും വേണ്ട. ഇപ്പോള്‍ വന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ എന്തായാലും നടപടിയുണ്ടാകുമെന്നും ജയൻ കൂട്ടിച്ചേര്‍ത്തു.
Discussion about this post