എറണാകുളം: മലയാള സിനിമാ മേഖലയിലെ പരാതികൾ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാൻ ഇമെയിൽ, ഫോൺ നമ്പറുകൾ എന്നിവ സജ്ജീകരിച്ചു. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമം ഉൾപ്പെടെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന് പരാതികൾ അയയ്ക്കാനാണ് ഇമെയിലും ഫോൺ നമ്പറുകളും സജ്ജീകരിച്ചത്.
[email protected] എന്ന വിലാസത്തിലാണ് പരാതികൾ നൽകേണ്ടത്. അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിൻ്റെ ഔദ്യോഗിക ഇ-മെയിൽ ആണിത്. 0471-2330747 എന്ന ഫോൺ നമ്പറിലും പരാതികൾ അറിയിക്കാം.
ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് മൊഴി നൽകിയവരെയും സ്പെഷ്യൽ ടീം സമീപിക്കും.
Discussion about this post