നാഗ്പുർ: വിവിധ സുരക്ഷാ ഘടകങ്ങൾ പരിഗണിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മോഹൻ ഭാഗവതിന് നൽകിവന്നിരുന്ന സെഡ് പ്ലസ് സെക്യൂരിറ്റി വർദ്ധിപ്പിച്ച് അതീവ സുരക്ഷയുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോണായി (എഎസ്എൽ) ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് നൽകിവരുന്ന സമാന സുരക്ഷയാണ് ആർഎസ്എസ് സർസംഘചാലകിന് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്
കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ അവലോകനത്തിലെ തീരുമാനപ്രകാരമാണ് മോഹൻ ഭാഗവതിന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോൺ സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനമെടുത്തത് . ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കേന്ദ്ര നീക്കം. ഇത് കൂടാതെ , തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്നടക്കമുള്ള ഭീഷണികളും സുരക്ഷ വർധിപ്പിക്കാൻ കാരണമായതായാണ് റിപ്പോർട്ട്. സുരക്ഷ വർധിപ്പിച്ച കാര്യം കേന്ദ്രം മുഴുവൻ സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചു
Discussion about this post