മുംബൈ: ഉദ്യോഗാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന ആഗോള സോഷ്യൽ പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്ഇൻ. ഫേസ് പോലെയുള്ള ഒരു സമൂഹ മാധ്യമമാണെങ്കിലും, അതേ ലാഘവത്തോടെ ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിനെ സമീപിക്കാനേ കഴിയില്ല.ബിസിനസ് കണക്ഷനുകൾ വിപുലീകരിക്കുക, പ്രവൃത്തിപരിചയം, ബയോഡാറ്റ എന്നിവ പങ്കുവെയ്ക്കുക, തൊഴിൽ അന്വേഷിക്കുക എന്നീ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു പ്രൊഫഷണൽ നെറ്റ്വർക്കിംഗ് സൈറ്റാണ് ലിങ്ക്ഡ്ഇൻ.
ഈ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിൽ തന്റെ മകന് പ്രൊഫൈൽ സൃഷ്ടിച്ച് തരംഗമായിരിക്കുകയാണ് ഒരു പിതാവ്. ഇതിലെന്താണ് ഇത്ര കാര്യം ഒരു പിതാവ് മകന് ജോലി കണ്ടെത്താൻ സഹായിക്കുന്നതിൽ എന്താണിത്ര വൈറലാവാൻ എന്നാണോ? മകന്റെ പ്രായം വന്നെയാണ് പ്രശ്‌നം. രണ്ട് വയസുള്ള മകനാണ് രോഫി ബ്രാൻഡായ കോഫി ഇന്ത്യയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ശിവേഷ് കുമാർ പ്രൊഫൈൽ ഉണ്ടാക്കിയത്. മകൻ ടൈഗർ ചൗഹാന്റെ പ്രൊഫൈൽ ഇതിനോടകം തന്നെ ചർച്ചയായി.
‘ഞാൻ ഒരു കുട്ടിയാണ്, ഈ ലോകത്ത് എന്റെ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്നു. ‘നെറ്റ്വർക്ക് ഈസ് നെറ്റ് വർത്ത്’ എന്നാണ് അച്ഛന്റെ സുഹൃത്ത് എപ്പോഴും പറയാറുള്ളത്. അതിനാൽ എന്റെ കരിയറിൽ എന്നെ സഹായിക്കുന്ന നെറ്റ്വർക്കിലേക്ക് ഞാൻ ഇവിടെയുണ്ട്,” ടൈഗർ ചൗഹാന്റെ ബയോയിൽ പറയുന്നു. പ്രശസ്തമായ ഒരു പ്രീ-സ്‌കൂളിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ താൻ ഇവിടെ ‘നെറ്റ്വർക്കിലേക്ക്’ എത്തിയിരിക്കുന്നുവെന്ന് കുട്ടിയുടെ ആദ്യ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പരാമർശിച്ചു.
ഇന്ന് എനിക്ക് രണ്ട് വയസ്സ് തികഞ്ഞു, ഇതിനകം തന്നെ ഈ ലോകത്തിന്റെ സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങി. എന്നെ സ്‌കൂളിൽ എത്തിക്കാൻ വീട്ടിൽ എല്ലാ ചർച്ചകളും നടത്തി. ഹ്മ്മ്, സമ്മർദ്ദം യഥാർത്ഥമാണെന്ന് കുറിപ്പിൽ പറയുന്നു.
എന്തായാലും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളോട് വർഷങ്ങളുടെ എക്‌സ്പീരിയൻസ് ചോദിക്കുന്ന കമ്പനികളൊക്കെ ഈ കുട്ടിയ ഒന്ന് നോട്ട് ചെയ്ത് വച്ചോ എന്നാണ് സോഷ്യൽമീഡിയയിൽ വന്ന ഒരു കമന്റ്.
Discussion about this post