ന്യൂഡല്‍ഹി: രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടത്തിയ പ്രതി രാജ്യത്തുടനീളമുള്ള ട്രെയിനുകളിൽ ആക്രമണം നടത്താൻ ആഹ്വാനം ചെയ്തുള്ള
വീഡിയോ കണ്ടെത്തി പോലീസ്. സംഭവത്തെ തുടര്‍ന്ന്, രാജ്യത്ത് അതീവ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒളിവിൽ കഴിയുന്ന ജിഹാദി ഘോരി, ഐഎസ്ഐയുടെ പിന്തുണയോടെയാണ് സ്ലീപ്പർ സെൽ വഴിയാണ് ബംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയത് എന്ന് പോലീസ് അറിയിച്ചു.
ഇന്ത്യയിലെ റെയിൽവേ ശൃംഖലയുടെ താളം തെറ്റിക്കാൻ ഭീകരവാദിയായ ഫർഹത്തുള്ള ഘോരി സ്ലീപ്പർ സെല്ലുകളെ ആഹ്വാനം ചെയ്യുന്നതായി വീഡിയോയിൽ കാണാം. ബോംബ് സ്‌ഫോടനത്തിൻ്റെ വിവിധ രീതികളും അയാള്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. തങ്ങൾ തിരിച്ചെത്തി സർക്കാരിനെ വിറപ്പിക്കുമെന്നും,” ഫർഹത്തുള്ള ഘോരി വീഡിയോയിൽ പറയുന്നു. മൂന്നാഴ്ച മുമ്പ് ടെലിഗ്രാമിൽ ആണ് വീഡിയോ പുറത്തു വന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
മാർച്ച് ഒന്നിന് രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ഏപ്രിൽ 12 ന് എൻഐഎ രണ്ട് പ്രധാന പ്രതികളായ അദ്ബുൽ മത്തീൻ അഹമ്മദ് താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. താഹയാണ് സ്പോടനത്തിന്റെ സൂത്രധാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഫേയിൽ ഐഇഡി സ്ഥാപിച്ചത് ഷാസിബ് ആണ്. കൊൽക്കത്തയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കർണാടകയിലെ ശിവമോഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ് സംഘത്തിന്റെ അംഗങ്ങളാണ് ഇരുവരും.
Discussion about this post