മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരൻ ജീവനൊടുക്കി. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ഏറെ നേരമായും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ മുറിയിൽ എത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ജിബിനെ മരിച്ച നിലയിൽ കണ്ടത്. ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
പോലീസ് എത്തി ജിബിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജിബിന്റെ ഫോൺ കോളുകൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.
Discussion about this post