മകൾക്കൊപ്പം ട്രെൻഡിംഗ് ഡാൻസുമായി നടൻ ബിജു കുട്ടൻ. വിക്കി കൗശൽ ചിത്രം ബാഡ് ന്യൂസിലെ ട്രെൻഡിംഗ് ഡാൻസായ ‘തോബ തോബയ്ക്കാണ് ബിജു കുട്ടൻ മകൾക്കൊപ്പം ചുവടുവെച്ചത്. ഇതിന് മുൻപും ബിജു കുട്ടനും മകളും ട്രെൻഡിംഗ് ഡാൻസുകളുമായി വൈറാലിയിട്ടുണ്ട്.
കറുത്ത വസ്ത്രം ധരിച്ച് ഒർജിലിനോട് കിടപിടിക്കുന്ന തരത്തിലാണ് താരം ഡാൻസ് കളിച്ചത്. നടന്റെ ഡാൻസിന് പോസറ്റിവും നെഗറ്റീവുമായി നിരവധി പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നെഗറ്റീവ് കമ്മന്റുകൾ കുറിച്ചിരിക്കുന്നത്. അമ്മക്ക് പ്രസവ വേദന..ബിജു കുട്ടന് വീണ വായന ,’അമ്മ’ വിവാദം ആഘോഷിക്കയാണോ……. സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ ഗിറ്റാർ വായിച്ചു എന്ന് പറഞ്ഞപോലെ… മലയാള സിനിമ നിന്ന് കത്തുമ്പോൾ ഒരാൾ ഇവിടെ ഡാൻസ്, മടിയിൽ കനം ഇല്ലാത്തവന് ഭയം വേണ്ടാ എന്നിങ്ങനെയാണ് വരുന്ന കമ്മന്റുകൾ.
എന്നാൽ നിരവധി നല്ല നല്ല കമ്മന്റുകളും കുറിക്കുന്നുണ്ട്. ഇങ്ങള് ചെറുപ്പായി വന്നൊണ്ടിരിക്കാണല്ലോ ചേട്ടാ.. ബിജു കുട്ടന്റെ ഹിറ്റ് ഡയലോഗായ ‘ഒന്നും പറയാനില്ല’ എന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ബിജുക്കുട്ടൻ ബ്രോ ഇത്ര കിടു ഡാൻസർ ആണ് ആരും പറഞ്ഞില്ല… പൊളി, അച്ഛനിൽ ഒരു ഡാൻസർ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് കണ്ടെത്തിയ മോൾക്കാണ് കയ്യടി. ഇത്തരത്തിൽ നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. മൂന്ന് മില്യൺ ആളുകളാണ് ഇതിനോടകം ബിജുകുട്ടന്റെ ഇൻസ്റ്റഗ്രാം റീൽ കണ്ടത്. മകളോടൊപ്പം തകർപ്പൻ
Discussion about this post