കോഴിക്കോട് : കോരപ്പുഴ അഴിമുഖത്ത് മണ്‍തിട്ടയിൽ കുടുങ്ങിയ നിലയിൽ ഭീമൻ തിമിംഗലത്തെ കണ്ടെത്തി. അഴീക്കൽ ഭാഗത്ത് വച്ച് മത്സ്യത്തൊഴിലാളികളാണ് മൺതിട്ടയിൽ കുടുങ്ങിയ തിമംഗലത്തെ കണ്ടെത്തിയത്. കടലിൽ ഉണ്ടായ വേലിയേറ്റത്തിൽ തിമിംഗലം അഴിമുഖ ഭാഗത്തേക്ക് വന്നെത്തിയതായിരിക്കാം എന്നാണ് നിഗമനം.
5.3 മീറ്ററിൽ അധികം നീളമുള്ള തിമിംഗലത്തെയാണ് കോരപ്പുഴയിൽ കണ്ടെത്തിയത്. കരയോട് ചേർന്ന മൺതിട്ടയിലാണ് തിമിംഗലം കുടുങ്ങിപോയത്. കൃത്യസമയത്ത് ഉണ്ടായ മത്സ്യത്തൊഴിലാളികളുടെ ഇടപെടൽ തിമിംഗലത്തിന് രക്ഷയായി.
മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ ചേർന്ന് തള്ളി തിമിംഗലത്തെ കടലിലേക്ക് തന്നെ വിട്ടു. ഈ ശ്രമത്തിനിടയിൽ ഏതാനും മത്സ്യത്തൊഴിലാളികൾക്ക് പരിക്ക് പറ്റിയിട്ടും ഉണ്ട്. എങ്കിലും ദീർഘനേരം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ മൺതിട്ടയിൽ കുടുങ്ങിക്കിടന്നിരുന്ന തിമിംഗലത്തിനെ കടലിലേക്ക് തള്ളിവിട്ടു.
Discussion about this post