ഏറ്റവും പോഷകപ്രദവും ജലാംശം നൽകുന്നതുമായ പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള തേങ്ങാവെള്ളവും കരിക്കും എല്ലാം ഡോക്ടര്‍മാര്‍ വരെ നിര്‍ദേശിക്കുന്നതാണ്.
പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റ് എന്നിവ അടങ്ങിയ തേങ്ങാ വെള്ളം മികച്ച ഒരു പാനീയം ആണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മറ്റ് സോഫ്റ്റ് ഡ്രിങ്കുകളെ അപേക്ഷിച്ച് ഇതിൽ കലോറിയും പഞ്ചസാരയും കുറവാണ്. കൂടാതെ വിറ്റാമിൻ സിയും ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ പ്രതിരോധിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഉൾപ്പെടെയുള്ള ഗുണകരമായ പോഷകങ്ങളുടെ കലവറയാണ് ഇത്.
എന്നാൽ തേങ്ങാവെള്ളം എല്ലാവർക്കും നല്ലതാണോ? പുരുഷന്മാർ അമിതമായി തേങ്ങാവെള്ളം കുടിക്കരുത് എന്നതാണ് വാസ്തവം. ഈ പ്രകൃതിദത്ത പാനീയത്തിൻ്റെ മറഞ്ഞിരിക്കുന്ന ദോഷങ്ങളെക്കുറിച്ചും പുരുഷന്മാർ എന്തുകൊണ്ടാണ് അമിതമായി തേങ്ങാവെള്ളം കുടിക്കരുത് എന്ന് പറയുന്നതും എന്ന് നോക്കാം…
ഉയർന്ന അളവില്‍ പൊട്ടാസ്യം ഉള്ള പാനീയമാണ് തേങ്ങാ വെള്ളം. ഹൃദയാരോഗ്യം, പേശികളുടെ പ്രവർത്തനം, ജലാംശം നിലനിർത്തല്‍ എന്നിവയ്‌ക്ക് പൊട്ടാസ്യം അത്യാവശ്യമാണെങ്കിലും ഇത് അമിതമാകുന്നത് പല പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. വൃക്കകളുടെ പ്രവർത്തനം തകരാറിലായ പുരുഷന്മാർക്ക് പൊട്ടാസ്യം പുറന്തള്ളാൻ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ തന്നെ തേങ്ങാ വെള്ളം കുടിക്കുന്നത് ഹൈപ്പർകലീമിയയിലേക്ക് (രക്തത്തിലെ ഉയർന്ന പൊട്ടാസ്യത്തിൻ്റെ അളവ്) നയിച്ചേക്കാം. ഈ അവസ്ഥ ക്രമരഹിതമായ ഹൃദയമിടിപ്പ്, പേശികളുടെ ബലഹീനത, മറ്റ് ചില സാഹചര്യങ്ങളില്‍ ജീവനുവേണ്ടി വരെ ഭീഷണി ആയേക്കാം.
പൊട്ടാസ്യത്തിന് ചില രക്തസമ്മർദ്ദ മരുന്നുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ തന്നെ അത്തരം മരുന്നുകൾ കഴിക്കുന്ന പുരുഷന്മാർ അവരുടെ പൊട്ടാസ്യത്തിൻ്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ഉടനെ വൈദ്യസഹായം തേടണം.
തേങ്ങാവെള്ളത്തിലെ ഉയർന്ന പൊട്ടാസ്യം ഹോർമോൺ സന്തുലിതാവസ്ഥയെ സ്വാധീനിച്ചേക്കാം. പൊട്ടാസ്യത്തിൻ്റെ അളവ് വർദ്ധിക്കുന്നത് രക്തസമ്മർദ്ദവും പൊട്ടാസ്യം ബാലൻസും നിയന്ത്രിക്കുന്ന ഹോർമോണായ ആൽഡോസ്റ്റിറോണിൻ്റെ അളവിനെ ബാധിക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോൺ അളവിനെയും ബാധിക്കും. ഇത് പുരുഷന്മാരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രശ്‌നത്തില്‍ ആക്കും.
തേങ്ങാ വെള്ളം അമിതമായി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ചിലര്‍ക്ക് ഇത് അലര്‍ജി പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. അത്തരത്തില്‍ ഉള്ളവർ പൂര്‍ണമായി തേങ്ങാ വെള്ളം ഒഴിവാക്കണം.
സാധാരണ നിലയില്‍ ഒരു പുരുഷന് 1-2 കപ്പ് തേങ്ങാവെള്ളം കഴിക്കാം. എന്നാൽ അതിൽ കൂടുതൽ കുടിക്കുന്നത് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ പോലും ബാധിക്കുന്നു. ഉയർന്ന പൊട്ടാസ്യത്തിൻ്റെ അളവ്, ഹോർമോൺ ബാലൻസ്, ദഹനപ്രശ്നങ്ങൾ, അലർജികൾ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കാരണം അമിതമായ ഉപഭോഗത്തെക്കുറിച്ച് പുരുഷന്മാർ ജാഗ്രത പാലിക്കണം.
Discussion about this post