ഒരു സമയത്ത് ലോകത്തിലെ അതി സമ്പന്നന്‍മാരില്‍ ഒരാളായിരുന്നു അംബാനി കുടുംബത്തിലെ ഇളയമകൻ അനിൽ അംബാനി. എന്നാൽ എവിടെയും നേട്ടങ്ങൾ കൊയ്യുന്ന അംബാനി കുടുംബത്തിന്റെ പാരമ്പര്യം അനിൽ അംബാനിയുടെ കാര്യത്തില്‍ നേരെ തിരിച്ചായിരുന്നു. അനിൽ അംബാനിയുടെ തകർച്ചയുടെ ദിനങ്ങൾ ഒടുവില്‍ പാപ്പരത്തം വരെ എത്തി നിന്നു.
അവിടെ നിന്നും വീണ്ടും കര കയറി വരുമ്പോഴാണ് വീണ്ടും തിരിച്ചടിയായി ഇപ്പോൾ മാർക്കെറ്റ് റെഗുലേറ്റർ ആയ സെബിയുടെ വിലക്ക് അനിൽ അംബാനി നേരിടുന്നത്. ഇതോടെ അനിൽ അംബാനി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.
അതേസമയം, അനിൽ അംബാനിയുടെയും അച്ഛനായ ധിരുഭായി അംബാനിയും അമ്മയായ കോകിലാബെൻ അംബാനിയും ഒരേയൊരു കാര്യത്തിലാണ് തങ്ങളുടെ ഇളയ മകനെ എതിർത്തിട്ടുള്ളത്. അനിൽ അംബാനിയുടെ വിവാഹ കാര്യത്തില്‍ മാത്രമാണ് പിതാവ് അനിലിന് തടസ്സം നിന്നിട്ടുള്ളത്.
മുൻ ബോളിവുഡ് നടി ടീന മുനിമിനെ ആണ് അനിൽ അംബാനി വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. 1983-ൽ ഒരു കല്യാണവീട്ടിൽ വച്ചാണ് ടീനയെ അനിൽ കണ്ടുമുട്ടിയത്. അന്ന് ഇരുവരും സംസാരിച്ചില്ല എങ്കിലും പിന്നീട് ഇരുവരും ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടു. ഇതിന് ശേഷം അനില്‍ ടീനയെ നേരില്‍ കാണാന്‍ ക്ഷണിച്ചു. എന്നാൽ, അവർ അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചു.
പിന്നീട് ടീനയുടെ അനന്തരവൻ വഴി അവർ കണ്ടുമുട്ടി. താമസിയാതെ തന്നെ ഇരുവരും പ്രണയത്തിലായി. എന്നാൽ അനിലിൻ്റെ ബന്ധത്തെ മാതാപിതാക്കൾ പൂര്‍ണമായും എതിർത്തു. ഇതിനെ തുടർന്ന് അനിലും ടീനയും പിരിഞ്ഞു. ശേഷം ഇൻ്റീരിയർ ഡിസൈനിംഗ് കോഴ്‌സ് പഠിക്കാൻ ടീന യുഎസിലേക്ക് പോയി. എന്നാൽ, നാല് വർഷത്തോളം അനിൽ അംബാനി മറ്റൊരു ബന്ധത്തിന് സമ്മതിച്ചില്ല.
ഒടുവിൽ, ടീനയെ വിവാഹം കഴിക്കാനുള്ള അനിലിൻ്റെ ആഗ്രഹത്തിന് ധിരുഭായി അംബാനി സമ്മതം മൂളി. തുടര്‍ന്ന് 1991 ഫെബ്രുവരി 2 ന് അനിലും ടീനയും വിവാഹിതരായി. 30 വർഷത്തിലേറെയായി ദാമ്പത്യ ജീവിതം നയിക്കുന്ന ഇരുവർക്കും ജയ് അൻമോൾ ജയ് അൻഷുല്‍ എന്നിങ്ങനെ രണ്ട് ആൺ മക്കളാണ്.
Discussion about this post