അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സിഇഒ ഒരു ഇന്ത്യന്‍ വംശജനാണ്. ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ പിച്ചൈ ആണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന സിഇഒ. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് 199 മില്യണ്‍ ഡോളറാണ് പ്രതിവര്‍ഷം, പിച്ചൈയ്ക്ക് നല്‍കുന്നത്.
ഗൂഗിളിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന സിഇഒ എന്ന നേട്ടവും സുന്ദര്‍ പിച്ചൈയ്ക്കാണ്. ഇതുകൂടാതെ ഗൂഗിളിന്റെ 2.73 ലക്ഷം ക്ലാസ് സി ഷെയറുകളും സുന്ദര്‍ പിച്ചൈയ്ക്ക് കമ്പനി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആല്‍ഫബെറ്റ് വക്താവ് തയ്യാറായിട്ടില്ല.
നേരത്തെ ഗൂഗിള്‍ സ്ഥാപകനായിരുന്ന ലാറി പേജിന്റെ പിന്‍ഗാമിയായി പ്രവര്‍ത്തിച്ചിട്ടുള്ള സുന്ദര്‍ പിച്ചൈ, കഴിഞ്ഞവര്‍ഷം ആല്‍ഫബെറ്റ് കമ്പനി രൂപീകരിച്ചപ്പോഴാണ്, കമ്പനിയുടെ സിഇഒ ആയി സ്ഥാനമേറ്റെടുത്തത്.
Discussion about this post