Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഓടണോ നടക്കണോ ? ഏതാണ് ആയുസ്സ് കൂട്ടുന്നത് ?

by Brave India Desk
Aug 29, 2024, 11:28 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഭാരം കുറയ്ക്കാനും ജീവിത ശൈലീ രോഗങ്ങൾ അകറ്റാനും വ്യായാമം ശീലമാക്കുന്നവർ നിരവധിയാണ്. ചിലർ രാവിലെ ഓട്ടമാണെങ്കിൽ കിലോമീറ്ററുകളോളം നടക്കുന്നതാണ് മറ്റ് ചിലർക്ക്  വ്യായാമം. യഥാർത്ഥത്തിൽ ശരീരത്തിന് ഏറ്റവും നല്ലത് ഏതെന്ന ചോദ്യം പൊതുവെ ഉയർന്ന് വരുന്നുണ്ട്.  വിദഗ്ദ്ധരുടെ അഭിപ്രായം പരിശോധിക്കുമ്പോൾ ഏതാണ് നല്ലതെന്ന് നമുക്ക് നോക്കാം . കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കലോറി നഷ്ടപ്പെടുത്താൻ നമ്മളെ സഹായിക്കുന്നത് ഓട്ടമാണ്. എന്നാൽ ശാരീരികമായി കൂടുതൽ ആയാസപ്പെടാതെ , സന്ധികൾക്കൊന്നും പരിക്ക് പറ്റാതെ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് നടത്തം.

നടത്തത്തിന്റെ ഗുണങ്ങൾ

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

ഹൃദയസംബന്ധമായി ഉത്തമമാണ് നടത്തം.  ഹൃദയത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം രക്തചംക്രമണം വേഗത്തിലാക്കുകയും ചെയ്യാൻ നടത്തത്തിനു കഴിയും. ഉയർന്ന രക്തസമ്മർദ്ദം സാധാരണഗതിയിലാകാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതെ നോക്കാനും നടത്തം സഹായിക്കുന്നു.

എല്ലാ പ്രായത്തിൽ പെട്ടവർക്കും  ശരീരഭാരം കുറയ്ക്കാൻ അനുവർത്തിക്കാവുന്ന ഒരു മാർഗമാണ് നടത്തം. സ്ഥിരമായി നടക്കുന്നത് ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ സഹായകമാകും.
വയറിന്റെയും കാലിലേയും പേശികൾ ബലപ്പെടുത്താൻ നടത്തം സഹായിക്കുന്നു. എല്ലിന്റെ ബലക്കുറവും ഓസ്റ്റിയോപെറോസിസ് രോഗവും തടയാനും നടത്തം നല്ലതാണ്.

ജലദോഷം, ഫ്ലൂ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ നടത്തത്തിനു കഴിയുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇമ്യൂൺ സെല്ലുകൾ ശരീരം മുഴുവനെത്താനും നടത്തം കൊണ്ട് സാധിക്കുന്നു. ഭക്ഷണത്തിനു ശേഷം നടക്കുന്നത് ദഹനത്തെ സഹായിക്കുന്നു. ദഹനവ്യവസ്ഥയിലൂടെ ഭക്ഷണം വേഗത്തിൽ നീങ്ങാനും മലബന്ധം ഒഴിവാക്കാനും ഭക്ഷണത്തിനു ശേഷമുള്ള നടത്തം സഹായിക്കും.

സന്ധികൾക്ക് കൂടുതൽ ആരോഗ്യത്തിനും നടത്തം സഹായിക്കുന്നു. സന്ധികൾക്ക് ചുറ്റുമുള്ള പേശികൾ ബലപ്പെടുത്തുന്നതിനൊപ്പം തന്നെ കൂടുതൽ ലൂബ്രിക്കേഷൻ നൽകുന്ന ഒരു വ്യായാമം കൂടിയാണിത്.

ഓട്ടത്തിന്റെ ഗുണങ്ങൾ

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കും. ഹൃദയമിടിപ്പ് അനുപാതം ശരിയായ വിധത്തിലാക്കാനും ഓട്ടം സഹായിക്കും. ഓടുന്നത് വളരെ വേഗത്തിൽ കലോറി നഷ്ടപ്പെടുത്തുന്നതിനു കാരണമാകുന്നു. ഉപാപചയപ്രവർത്തനങ്ങൾ ശക്തമാക്കാനും ഓട്ടം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഓട്ടം കഴിഞ്ഞാൽ പോലും ഫാറ്റ് ബേൺ ചെയ്യുന്നത് തുടരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അരക്കെട്ടിലേയും കാലിലേയും വയറിലേയും പേശികൾ ശക്തമാക്കാൻ ഓട്ടം സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഓസ്റ്റിയോ പെറോസിസ് തുടങ്ങിയ രോഗങ്ങളെ ചെറുക്കും. ഒപ്പം തന്നെ നല്ല ജിം ബോഡി പ്രദാനം ചെയ്യുകയും ചെയ്യും.

ഉറക്കത്തെ ഇതുപോലെ പിന്തുണയ്ക്കുന്ന മറ്റൊരു വ്യായാമമില്ല. അഗാധമായ ഉറക്കത്തിനു നിങ്ങളെ ഓട്ടം സഹായിക്കും. ഉറക്കത്തിൽ ഇടയ്ക്കിടെ ഉണരുന്നത് ഇല്ലാതാക്കും. ശരീരത്തിന്റെ വിശ്രമം കൂടുതൽ കൃത്യമാക്കാനും ഓട്ടം സഹായിക്കുന്നു. ആയുസ്സ് കൂട്ടുന്ന ഒരു വ്യായാമം കൂടിയാണ് ഓട്ടം. സ്ഥിരമായി ഓടുന്നവർക്ക് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ശരീരത്തിൽ ഓക്സിജന്റെ ചംക്രമണം വേഗത്തിലാക്കാനും അതുവഴി ശ്വസന വ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കാനും ഓട്ടത്തിനു കഴിയുന്നു. ശ്വാസം മുട്ടൽ ഇല്ലാതാകുമെന്നുമാത്രമല്ല മൊത്തത്തിൽ ശ്വസന വ്യവസ്ഥ കൃത്യമാക്കി ആരോഗ്യവും ആയുസ്സും നിലനിർത്താനും ഓട്ടം സഹായിക്കുന്നു.

 

Tags: HealthWalkingRunning
Share17
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies