മുംബൈ: റിലയൻസ് ഇൻഡസ്്ട്രീസ് തലവൻ മുകേഷ് അംബാനിയെ വെട്ടിവീഴ്ത്തി രാജ്യത്തെ എറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്തിരിക്കുകയാണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് നിലവിലെ അദാനിയുടെ ആകെ ആസ്തി. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 10.1 കോടി രൂപയാണ്.
ഈ വർഷം ആദ്യവും അംബാനിയെ അദാനി പിന്നിലാക്കിയിരുന്നു. എന്നാൽ, ഒരാഴ്ച്ച മാത്രമാണ് അദാനി ഈ പദവിയിൽ നിലനിന്നത്. തൊട്ടുപിന്നാലെ വീണ്ടും അദാനിയെ മറികടന്ന് മുകേഷ് അംബാനി തന്റെ സ്ഥാനം തിരികെ നേടി.
എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ശിവ് നാടാരും കുടുംബവുമാണ് മൂന്നാം സ്ഥാനത്താണ്. 314,000 കോടി രൂപയാണ് ഇവരുടെ ആസ്തി. വാക്‌സിൻ നിർമാതാവ് സൈറസ് പൂനവല്ലയ്ക്കും കുടുംബത്തിനുമാണ് നാലാം സ്ഥാനം. അഞ്ചാം സ്ഥാനത്തുള്ളത് സൺ ഫാർമസ്യൂട്ടിക്കൽ ഇന്റസ്ട്രീസിന്റെ ദിലീപ് ഷാംഗ്‌വിയാണ്.
Discussion about this post