ആലപ്പുഴ : വ്യത്യസ്തതകൾ കൊണ്ടുവരാനാണ് മിക്ക ആളുകളും ശ്രമിക്കുന്നത് . ഇപ്പോഴിതാ വ്യത്യസ്തതകൾ കൊണ്ടുള്ള ഒരു കല്യാണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ. അതും കല്യാണത്തിനെ വെറൈറ്റിയാക്കിയത് ഡെസ്റ്റിനേഷനാണ് . ഡെസ്റ്റിഷൻ വേറെ എവിടെയും അല്ല കായലിന് നടുവിലാണ്.
കഴിഞ്ഞയാഴ്ച ആലപ്പുഴ കായലിന് നടുവിൽ തുറന്ന വേദിയിലാണ് വധുവരന്മാർ പരസ്പരം വരണമാല്യം ചാർത്തിയത്. നെഹ്റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റൻ ആയ ഹരിത അനിലിന്റേത് ആയിരുന്നു വിവാഹം. ചാലക്കുടി സ്വദേശിയായ ഹരിനാഥാണ് വരൻ.
നിരവധി വിവാഹങ്ങൾ ഇതിനു മുമ്പ് ഹൗസ്‌ബോട്ടുകളിൽ നടന്നിട്ടുണ്ടെങ്കിലും കായലിനു നടുവിൽ വച്ച് വരണമാല്യം ചാർത്തുന്നത് ആദ്യമാണ്. കൈനകരി വട്ടക്കായലിലാണ് വധൂവരന്മാർക്കായി കതിർമണ്ഡപമൊരുങ്ങിയത്.
വിവാഹത്തിന്റെ ചിത്രങ്ങൾ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പ്രത്യേകം തയ്യാറാക്കിയ ജങ്കാറിൽ കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും കോർത്തിണക്കിയായിരുന്നു ചടങ്ങുകൾ. ഹരിതയുടെ അപേക്ഷയിൽ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വിവാഹം നടന്നത്.
Discussion about this post