ന്യൂഡൽഹി: യുവാക്കളെ ആയോധന കലയായ ജിത്സു പരിശീലിപ്പിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വീഡിയോ വൈറൽ. ദേശീയ കായിക ദിനവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
എക്‌സിലൂടെയാണ് രാഹുൽ ഗാന്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളിൽ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഈ ആയോധന കലയിലൂടെ ശ്രമിച്ചുവെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഏത് സ്‌പോർട്‌സും നമ്മെ ശാരീരികമായും മാനസീകമായും ശക്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക ദിനാംശസകൾ നേർന്നുകൊണ്ടാണ് രാഹുൽ ഗാന്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജിയു ജിത്സു പരിശീലിക്കുന്നതിന്റെ മുഴനീള വീഡിയോയും രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രക്കിടെയാണ് ജിയു ജുത്സു തന്റെ ജീവിതത്തിന്റെ ഭാഗമായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്കിടയിലെ ഇത്തരം ആയോധന കലകളുടെ പരിശീലനങ്ങൾ ഒരു സുരക്ഷിത സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള ഉപകരണമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post