തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ വൈകുന്നതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പെൻഷൻ കിട്ടാതെ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേ എന്ന് കോടതി ചോദിച്ചു. ആഗസ്റ്റ് മാസത്തെ പെൻഷൻ ഒരാഴ്ചക്കകം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. പെൻഷൻ കിട്ടാതെ ഇനിയൊരു ആത്മഹത്യ ഉണ്ടാവരുത് എന്നും സർക്കാരിന് കോടതി മുന്നറിയിപ്പ് നൽകി.
കെഎസ്ആർടിസിയിൽ പെൻഷൻ വൈകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോഴാണ് കോടതി സർക്കാരിനെ വിമർശിച്ചത്. പെൻഷൻ വൈകുന്നതു മൂലം ആത്മഹത്യ ചെയ്യുന്ന ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം സങ്കടകരമാണ്. കെഎസ്ആർടിസിയിൽ നിന്ന് പെൻഷൻ കിട്ടാതെ വിരമിച്ച ജീവനക്കാർ ആത്മഹത്യ ചെയ്യുമ്പോൾ സർക്കാരിന് ഒരു ദുഃഖവും തോന്നുന്നില്ലേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
പെൻഷൻ കിട്ടാതെയാണ് ആത്മഹത്യ ചെയ്തത് എന്ന് സ്ഥരീകരിച്ചട്ടില്ല എന്നാണ് സർക്കാറിന്റ വാദം. എന്നാൽ ഇതിനോടകം പെൻഷൻ കിട്ടാത്തത് മൂലം നാല് ആത്മഹത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഓണം ആണ് അതുകൊണ്ടെ തന്നെ സെപ്റ്റംബർ മാസത്തെ പെൻഷൻ വൈകരുതെന്നും കോടതി സർക്കാരിന് നിർദേശം നൽകി.
Discussion about this post