ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനെ സമീപിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം കേരള സർക്കാരിൽ നിന്നും വിളിച്ചു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി. ആർ. ശിവശങ്കരനോടൊപ്പമാണ് സന്ദീപ് വചസ്പതി ദേശീയ വനിതാ കമ്മീഷൻ അംഗങ്ങള കണ്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സന്ദീപ് വചസ്പതി ദേശീയ വനിതാ കമ്മീഷന് പ്രത്യേക നിവേദനം നൽകിയിട്ടുണ്ട്. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, സിനിമയിലെ മയക്ക് മരുന്നിൻ്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു.
ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷി നേഗി, അംഗം ഡെലീന കോങ്ഡപ് എന്നിവരാണ് സന്ദീപ് വചസ്പതി, പി. ആർ. ശിവശങ്കരൻ എന്നിവർ അടങ്ങിയ കേരള ബിജെപി നേതാക്കളിൽ നിന്നും നിവേദനം ഏറ്റു വാങ്ങിയത് . അപേക്ഷയിൻമേൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതായി സന്ദീപ് വചസ്പതി അറിയിച്ചു.
Discussion about this post