കൊൽക്കത്ത: വീട്ടിൽ നിന്നും മാറി നിൽക്കാൻ ഒരുങ്ങി നടി ശ്രീലേഖ മിത്ര. പിറന്നാളിനോട് അനുബന്ധിച്ചാണ് താരത്തിന്റെ തീരുമാനം. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.
പാക്ക് ചെയ്ത ബാഗിന്റെ ചിത്രത്തിനൊപ്പമാണ് നടി ഇക്കാര്യം അറിയിച്ചത്. സോളോ ട്രിപ്പിനൊരുങ്ങുകയാണ് താനെന്നാണ് നടി പറയുന്നത്. ‘ എന്റെ പിറന്നാളാണ് നാളെ. ഞാൻ ഇന്ന് ഒളിച്ചോടി പോകുകയാണ്. ഇതൊരു ഒളിച്ചോട്ടമാണോ എന്ന് അറിയില്ല. പ്രകൃതിയുടെ മടിത്തട്ടിൽ കിടക്കാനായാണ് നഗരം വിടുന്നത്. ഞാനൊരു സോളോ ട്രിപ്പ് പോകുകയാണ്. ഞാൻ മാത്രം’- ശ്രീലേഖ മിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രഞ്ജിത്തിനെതിരെ പരാതി നൽകിയതിന് പിന്നാലെ താൻ വലിയ മാനസിക സമ്മർദ്ദം ആണ് നേരിടുന്നത് എന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോളോ ട്രിപ്പ് പോകുന്നതായി താരം പ്രതികരിച്ചത്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഫേസ്ബുക്ക് താരം ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു.
Discussion about this post