അങ്കാറ:ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ കലണ്ടർ കണ്ടെത്തി ഗവേഷകർ. തുർക്കിയിലെ ഗോബെക്ലി ടെപേ എന്ന സ്ഥലത്ത് നിന്നാണ് കലണ്ടർ കണ്ടെത്തിയിരിക്കുന്നത്. ഒരു കൽത്തൂണിൽ കൊത്തിവച്ച നിലയിലാണ് ഈ കലണ്ടർ. 12000 വർഷങ്ങൾക്ക് മുൻപ് ശിലായുഗകാലത്ത് കൊത്തിയെടുത്ത കലണ്ടറാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
അതിന്റെ കൊത്തുപണികളുടെ പുതിയ വ്യാഖ്യാനങ്ങൾ ഏകദേശം 13,000 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒരു പുരാതന ധൂമകേതു സ്‌ട്രൈക്ക് ഈ സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വിവരങ്ങൾ കൂടുതൽ അറിഞ്ഞതിന് ശേഷം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചാന്ദ്രസൗര കലണ്ടറിലേക്ക് ഉൾപ്പെടുത്തും. കൂടാതെ ഇത് പുരാതന മനുഷ്യരുടെ ജ്യോതിശാസ്ത്ര വിജ്ഞാനത്തിലേക്ക് ഒരു നേർക്കാഴ്ച കൂടി നൽകുന്നു.
ഈ കലണ്ടറിൽ ഓരോ അക്ഷരങ്ങൾ കാണാൻ സാധിക്കും. ഇംഗ്ലിഷിലെ വി അക്ഷരം പോലെയുള്ള 365 ചിഹ്നങ്ങൾ ഈ കൽത്തൂണിലുണ്ട്. ഓരോ ചിഹ്നവും ഓരോ ദിനത്തെ സൂചിപ്പിക്കുന്നെന്നാണ് ഗവേഷകർ പറയുന്നത്. ഇതുപോലെ ഒരു വി ചിഹ്നം കഴുത്തിലിട്ടു നിൽക്കുന്ന ഒരു പക്ഷിയുടെ ചിത്രവും കലണ്ടറിലുണ്ട്.
പുരാവസ്തു ഗവേഷണപരമായി ഏറെ പ്രാധാന്യമുള്ള കേന്ദ്രമാണ് ഗോബെക്ലി ടെപ്പി സൈറ്റ്. ലോകത്ത് ഏറ്റവും പഴക്കമുള്ള മനുഷ്യനിർമിത ഘടനയാണ് ഇത്. തുർക്കിയുടെ തെക്കുകിഴക്കൻ അനറ്റോളിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന നിയോലിത്തിക് പുരാവസ്തു ഗവേഷണകേന്ദ്രമാണ് ഗോബെക്ലി ടെപി.1963ൽ ഇവിടെ നടന്ന ഒരു സർവേയിലാണ് ഈ സൈറ്റ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെടുന്നത്. 1994ൽ പുരാവസ്തു ഗവേഷകർ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ഇവിടെ വൻതോതിൽ ഖനനവും പഠനവും നടത്തുകയും ചെയ്തു. ഈ സ്ഥലത്തെ ഖനനത്തിൽ 43 വലിയ മെഗാലിത്തിക് തൂണുകൾ കണ്ടെത്തി, 250 വരെ ഇനിയും കണ്ടെത്താനുണ്ട്.
2014 മുതൽ ഇവിടത്തെ പുരാവസ്തു പഠനം ഇസ്തംബുൾ സർവകലാശാല, സാൻലിഉർഫ മ്യൂസിയം ജർമ













Discussion about this post