തിരുവനന്തപുരം : സിനിമ സെറ്റിൽ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന ആരോപണവുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. തൃശ്ശൂർ സ്വദേശിയായ യുവതിയാണ് ആരോപണമായി രംഗത്ത് വന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുൽപ്പള്ളിക്കെതിരെയാണ് മേക്കപ്പ് ആർട്ടിസ്റ്റിന്റെ ആരോപണം.
വീഡിയോ കോൾ ചെയ്യൂ.. കൂടുതൽ അവസരങ്ങൾ പതിയെ വരും എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് പറഞ്ഞത്. എന്നാൽ ഇതിനെതിരെ ചലച്ചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഭാരവാഹികളെ സമീപിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഉന്നയിക്കുന്നത്.
എന്നാൽ സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ ഫെഫ്ക നേരത്തെ സ്വാഗതം ചെയ്തിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതിനെ പിന്നാലെ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം എന്നും പ്രതികരിച്ചിരുന്നു. ഇതിനിടിയിലാണ് പരാതി പറഞ്ഞതിനെ സംഘടന ഭാരവാഹികൾ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവതി രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post