തിരുവനന്തപുരം: ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ. മുത്താരം കുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്. എന്നാൽ ഈ സിനിമയ റിലീസ് ചെയത് ആദ്യ ദിവസം ആളുകൾ കുറവായിരുന്നു. ഇതിന് കാരണം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.
സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹം തന്റെ ആദ്യ സിനിയുടെ ആദ്യ ദിനത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്. റിലീസ് ദിനത്തിൽ മമ്മൂട്ടിയുടെ രണ്ട് ഹിറ്റ് ചിത്രങ്ങളായിരുന്നു ഓപ്പോസിറ്റായി ഉണ്ടായിരുന്നത്. ഈ സിനിമകൾ കാരണം ആയിരുന്നു തന്റെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയത് എന്നാണ് അദ്ദേഹം പറയുന്നത്. രണ്ട് മമ്മൂട്ടി സിനിമകൾക്കും വലിയ തിരക്കായിരുന്നു അന്ന് അനുഭവപ്പെട്ടത് എന്നും സിബി മലയിൽ ഓർത്തെടുക്കുന്നു.
പാലക്കാട്ടെ തിയറ്ററിൽ സിനിമാ കാണാൻ നിൽക്കുമ്പോൾ ചായവിൽപ്പനക്കാരൻ ആയിരുന്നു മമ്മൂട്ടി ചിത്രത്തിന് തിരക്കുള്ള കാര്യം തന്നോട് പറഞ്ഞത്. നല്ല മഴയുള്ളൊരു ദിവസം ആയിരുന്നു. എന്റെ സിനിമ കാണാൻ സഹോദരനും കുടുംബത്തിനും ഒപ്പം അവിടെ എത്തിയതായിരുന്നു ഞാൻ. മമ്മൂട്ടിയുടെ പടം ഓടുന്ന മറ്റ് രണ്ട് തിയറ്ററുകളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ സമയം അവിടെ ചായ വിൽക്കുകയായിരുന്ന പയ്യനോട് സിനിമയെക്കുറിച്ച് അഭിപ്രായം ചോദിച്ചു. ഇതൊരു ഗുസ്തിപടം ആണെന്നും , മറ്റ് രണ്ട് സിനിമകളിൽ ഏതെങ്കിലും കാണു എന്നായിരുന്നു പയ്യൻ പറഞ്ഞത് എന്നും സിബി മലയിൽ പറയുന്നു.
Discussion about this post