ഫീച്ചറുകൾ കൊണ്ട് അമ്മാനം ആടുകയാണ് വാട്‌സ്ആപ്പ്. നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഇടയ്ക്കിടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.
നമ്മുടെ പഴയ ചാറ്റുകൾ ഇനി ആർക്കും എടുത്ത് വായിച്ച് നോക്കാൻ സാധിക്കില്ല. അങ്ങനെ വായിച്ച് നോക്കും എന്ന് ആലോചിച്ച് ആരും ഇനി ടെൻഷൻ അടിക്കേണ്ട. ഇത്തവണ പുത്തൻ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് പ്രൈവസിയിലാണ്.
പഴയ ചാറ്റുകൾ പാസ് കീ ഉപയോഗിച്ച് സുരക്ഷിതമാകാൻ കഴിയും. ഏറ്റവും പുതിയ വേർഷനായ വാട്‌സ്ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്.
ഉപയോക്താക്കൾക്ക് അവരുടെ ബാക്കപ്പ് ഡാറ്റ ഒരു ഇഷ്ടാനുസൃത പാസ് വേഡുകൾ
അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീ ഉപയോഗിച്ച് പരിരക്ഷിക്കാൻ സാധിക്കും. ഈ രീതികൾ ഉയർന്ന തലത്തിലുള്ള സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സങ്കീർണ്ണമായ പാസ് വേഡുകൾ ഓർത്തുവയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. കൂടാതെ വിരലടയാളം ഫെയ്‌സ് ലോക്ക് എന്നിവ വഴിയും ലോക്ക് ചെയ്ത് വെയ്ക്കാൻ കഴിയും.
എന്നിരുന്നാലും, ഫീച്ചർ ഇപ്പോഴും ബീറ്റയിലാണ് പരീക്ഷിക്കുന്നത്. പുതിയ അപ്ഡേറ്റ് വരും ദിവസങ്ങളിൽ എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും എന്നാണ് വിവരം.
Discussion about this post