കാഴ്ച്ചയ്ക്ക് ഏറെ ഭംഗിയുള്ള പൂവാണ് അരളി. പല വർണങ്ങളിൽ കാടുപോലെ പൂക്കുന്ന അരളിപ്പൂവിന് ഒരു കാലത്ത് പ്രിയമേറെയായിരുന്നു. കല്യാണങ്ങൾക്കും മറ്റ് പരിപാടികൾക്കും മുടിയെ അലങ്കരിക്കാനും മുല്ലപ്പൂവിന് പകരം ഇവൻ സ്ഥാനം പിടിച്ചിരുന്നു.
എന്നാൽ, കാണാൻ അതീവ സൗന്ദര്യമുള്ള ഈ പൂവ് അതീവ അപകടകാരിയാണെന്ന് വിദഗ്ദർ പറയുന്നു. അരളിപ്പൂവ് ഉള്ളിൽ ചെന്നാൽ, മരണം ഉറപ്പാണെന്നാണ് കണ്ടെത്തിൽ. അരളിപ്പൂവ് ഉള്ളിൽ ചെന്ന് യുവതി മരിച്ചതിന് പിന്നാലെയാണ് അരളിപ്പൂവിൽ ഒളിഞ്ഞിരിക്കുനന അപകടം ചർച്ചയായത്. എന്നൽ, വീണ്ടും അരളിപ്പൂവ് ഉള്ളിൽ ചെന്നുള്ള അപകടം സ്ഥിരീകരിച്ചിരിക്കുകയാണ്. കോട്ടയത്ത് വിഷം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചത് അരളിച്ചെടി ഉള്ളിൽ ചെന്നാണെന്നാണ് വിവരം. അരളിയുടെ ഇല ഗൃഹനാഥൻ ജ്യൂസായി കഴിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
നോർത്ത് ആഫ്രിക്കയിൽ നിന്നും വന്ന അരളിച്ചെടിയുടെ ശാസ്ത്രനാമം നീലിയം ഒലിയാൻഡർ എന്നാണ്. അപ്പോസയനേസിയ കുടുംബത്തിൽ പെട്ട ഈ ചെടിയുടെ ഇലയും പൂവും കായും വേരുമെല്ലാം വിഷമാണ്. ഈ ചെടിയിൽ നിന്നും പുറത്ത് വരുന്ന കറയാണ് അപകടകാരിയാകുന്നത്. പാൽ പോലുള്ള ഒലിയാൻഡ്രിൽ എന്ന ഈ രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദ്ദി ദേഹാസ്വാസ്ത്യം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകകുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഈ രാസവസ്തു കൂടി ഉള്ളിൽ ചെന്നാൽ, മരണം വരെ സംഭവിക്കാം.
Discussion about this post