നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് മറ്റാരെങ്കിലും വായിക്കുന്നുണ്ടോ … അക്കൗണ്ട് മറ്റാരെങ്കിലും ആക്‌സസ് ചെയ്യുന്നുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ടോ … ഇത് അറിഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു അല്ലേ…? എന്നാൽ അതിന് വഴിയുണ്ട്.
നിങ്ങൾ വായിച്ചിട്ടില്ലാത്ത വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇതിനകം വായിച്ചതായി കണ്ടെത്തുകയാണെങ്കിൽ തീർച്ചയായും മറ്റൊരാൾക്ക് നിങ്ങളുടെ അക്കണ്ടിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും എന്നാണ് . ഇത് എങ്ങനെയാണ് കണ്ടെത്താൻ കഴിയുന്നത് എന്ന് നോക്കാം … കണ്ടെത്തിയാൽ അത് നിങ്ങൾക്ക് തന്നെ നീക്കം ചെയ്യാം..
ഇതിനായി ആദ്യം വാട്‌സ്ആപ്പ് തുറക്കേണ്ടതുണ്ട്. വാട്‌സ്ആപ്പിന്റെ മുകളിൽ വലത് കോണിൽ നൽകിയിരിക്കുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ ലിങ്ക്ഡ് ഡിവൈസുകൾ എന്ന ഓപ്ഷൻ ഇവിടെ ലഭിക്കും. ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ ഉപകരങ്ങളും കാണാൻ കഴിയും. ആവിശ്യമില്ലാത്ത ഡിവൈസുകൾ ഇതിൽ നിന്ന് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും. സോ സിംപിൾ.
Discussion about this post