കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇന്ന് വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. താരങ്ങൾക്കെതിരെ അതിഗുരുതരമായ ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിലാണ് വിമർശനങ്ങൾ ശക്തമാകുന്നത്. ഇതിനിടെ അമ്മ ഭാരവാഹിത്വത്തിൽ നിന്നും പ്രസിഡന്റായ നടൻ മോഹൻ ലാൽ ഉൾപ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവയ്ക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ അമ്മയുടെ വിക്കിപീഡിയയിലെ പേര് തിരുത്തി ചില വിരുതൻമാർ രംഗത്തെത്തി.അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്നാണ് അമ്മ എന്ന സംഘടനുയെ പൂർണരൂപം. എന്നാൽ ഇത് അഡ്ജസ്റ്റ്മെന്റ് ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്നാണ് തിരുത്തിയിരിക്കുന്നത്.
ഇപ്പോഴിതാ അമ്മ ഓഫീസ് ഒ.എൽ.എക്‌സിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് അഞ്ജാതർ. A.M.M.A Office, Urgent Sale Due to Hema Commission, Door knocking & Messenger chat.മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവ്.കൂടെയുള്ള തെണ്ടികളുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നാണ് ഡിസ്‌ക്രിപ്ഷൻ. 20,000 രൂപയാണ് വില പറഞ്ഞിരിക്കുന്നത്. മോഹൻലാൽ ആൻഡ് കോ എന്ന യൂസർ നെയിമിലാണ് ്മ്മ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
Discussion about this post