എറണാകുളം: മോശമായി പെരുമാറിയെന്ന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മോനോനെതിരെ കേസ് എടുത്ത് പോലീസ്. യുവനടി നൽകിയ പരാതിയിൽ മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയായിരുന്നു അതിക്രമം എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
ജൂനിയർ ആർട്ടിസ്റ്റാണ് പരാതിക്കാരി. പരസ്യത്തിൽ അഭിനയിക്കാമെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ശ്രീകുമാർ മോശമായി പെരുമാറി എന്നാണ് യുവതി പോലീസിനെ അറിയിച്ചിട്ടുള്ളത്. പരാതിയിൽ ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പിന്നാലെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.നടൻ ബാബു രാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു.
Discussion about this post