ദുബായ്: പ്രവാസി മലയാളിയെ തേടിയെത്തിയത് എട്ട് കോടി രൂപയുടെ സുവർണ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് യുവാവിനെ ഭാഗ്യം തേടിയെത്തിയത്. രണ്ട് ദിവസം മുമ്പ് നടന്ന മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് യുവാവ് കോടീശ്വരനായത്.
മലയാളിയായ ആസിഫ് മതിലകമാണ് ഈ ഭാഗ്യവാൻ. 8,31,70,050 രൂപയാണ് ആസിഫിന് സമ്മാനമായി ലഭിച്ചത്. ആസിഫും സഹപ്രവർത്തകനായ ഒൻപത് പേരും ചേർന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെയാണ് ടിക്കറ്റെടുത്തത്.
ദുബായിൽ ഒരു നിർമാണ കമ്പനിയിൽ സെയിൽസ് മാർക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് ആസിഫ്. 14 വർഷമായി ഷാർജയിലാണ് താമസം. കുറച്ച് നാളുകളായി ആസിഫും സുഹൃത്തുക്കളും ചേർന്ന് ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഭാഗ്യം പരീക്ഷിച്ചു തുടങ്ങിയിട്ട്. ടിക്കറ്റ് വാങ്ങാനുള്ള പണം പങ്കിട്ടെടുത്ത് ഓരോ ദിവസവും ഓരോരുത്തരുടെ പേരിൽ ടിക്കറ്റ് എടുക്കുകയാണ് പതിവ്.
ഇത്തവണ ആസിഫിന്റെ പേരിൽ എടുത്ത ടിക്കറ്റിന് സമ്മനം അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു ഭാഗ്യം തങ്ങളെ തേടിയെത്തിയിരിക്കുന്നത് എന്ന് ആസിഫും സുഹൃത്തുക്കളും പറയുന്നു. ഇതിന് മുമ്പും ഒട്ടേറെ ഇന്ത്യക്കാരെ ഈ ഭാഗ്യം തേടിയെത്തിയിട്ടുണ്ട്.
Discussion about this post