കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി അമല പോൾ. ആരും പ്രതീക്ഷിക്കാത്ത ചില പ്രമുഖ താരങ്ങളുടെ പേരുകളാണ് ഈ ദിവസങ്ങളിൽ പുറത്ത് വന്നത്. ശരിക്കും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ കുറിച്ച് കേട്ട് താനും ഞെട്ടിയെന്ന് പറയുകയാണ് താരം പറഞ്ഞു.ഒരു ആശുപത്രിയിലെ വാട്ടർ ബെർത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടി.
നിങ്ങളെല്ലാവരെയും പോലെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ ഷോക്കിലാണ് ഞാനും. വളരെ ഡിസ്റ്റർബിങ്ങ് ആയിട്ടുള്ള കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളെ കുറിച്ചുള്ള കാര്യങ്ങളും നമ്മൾ അറിഞ്ഞു. ഇതിനൊരു ജസ്റ്റിഫിക്കേഷൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. വലിയൊരു വാർത്തയായി വന്ന് പെട്ടെന്ന് മറഞ്ഞ് പോകാതെ അതിന് കിട്ടേണ്ട പ്രധാന്യം കിട്ടുക തന്നെ വേണം. ലീഗൽ ജസ്റ്റിഫിക്കേഷൻ എന്തായാലും ഉണ്ടാവണമെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.
താരസംഘടനയിൽ ഉൾപ്പെടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് നടി അമല പോൾ കൂട്ടിച്ചേർത്തു എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകൾ വരണമെന്ന് അവർ പറഞ്ഞു.ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു. അവരതിനായി പ്രയത്‌നിച്ചു. സ്ത്രീകൾ തന്നെ മുന്നോട്ടുവരണം. സംഘടനകളിൽ സ്ത്രീകൾ മുൻപന്തിയിലുണ്ടാകണമെന്ന് താരം പറഞ്ഞു.
Discussion about this post