തിരുവനന്തപുരം : മുകേഷ് എംഎൽഎ ലൈംഗികമായി ചൂഷണം ചെയ്തെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സിപിഐഎം. നടിയുടെ ആരോപണത്തിന്റെ പേരിൽ മുകേഷ് എംഎൽഎ ഉടൻ രാജിവെക്കേണ്ട സാഹചര്യമില്ല എന്നാണ് സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായത്.
ആരോപണത്തിൽ മുകേഷ് എംഎൽഎയുടെ ഭാഗത്തുനിന്നുമുള്ള വിശദീകരണം പാർട്ടി കേൾക്കുമെന്നും സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ ധാരണയായിട്ടുണ്ട്. നേരത്തെ എൽഡിഎഫിലെ മറ്റു ഘടകകക്ഷികളും കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലും മുകേഷിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നിരുന്നത്.
അതേസമയം മുകേഷ് ലൈംഗികപീഡന ആരോപണ കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തെളിവ് ശേഖരണത്തിന് എത്തിയ അന്വേഷണ സംഘത്തിന് ഫ്ലാറ്റിന്റെ താക്കോൽ കൈമാറാനും മുകേഷ് തയ്യാറായില്ല.
Discussion about this post