ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ വേഗത്തിലുള്ള നീതിയാണ് വേണ്ടത്. ഇത് അവരുടെ സുരക്ഷിതത്വത്തിന് കൂടുതൽ ശക്തി പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുട്ടിളുടെ സുരക്ഷയും സമൂഹത്തിൽ വലിയ ആശങ്കയായി മാറിയിരിക്കുന്നു. ഇത്തരം കേസുകളിൽ അതിവേഗം നീതി ലഭിക്കുന്നത് രാജ്യത്തെ സ്ത്രീകൾളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നിരവധി കർശന നിയമങ്ങൾ നിലവിലുണ്ട്. അതിവേഗ നീതി ഉറപ്പാക്കാൻ നീതിന്യായ വ്യവസ്തകൾക്കിടയിൽ മികച്ച ഏകോപനം വേണ്ടതുണ്ട്’- പ്രധാനമന്ത്രി വ്യക്തമാക്കി.
വികസിത ഇന്ത്യ- പുതിയ ഇന്ത്യ എന്നതാണ് സ്വതന്ത്രദിനത്തിന്റെ ഈ അമൃതകാലിൽ 140 കോടി ഇന്ത്യൻ പൗരന്മാരുടെ സ്വപ്‌നം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നീതിന്യായ വ്യവസ്ഥകൾക്കായി 8000 കോടി രൂപ രാജ്യം ചിലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടെ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ച്ചറിനായി ചിലവഴിച്ച തുക ഈ 10 വർഷത്തിനുള്ളിൽ മാത്രം ഇന്ത്യ ചിലവഴിച്ചിട്ടുണ്ടെന്നതാണ് ഏറ്റവും രസകരമായ കാര്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post