എറണാകുളം : മരണവീട്ടിൽ മോഷണം നടത്തിയ യുവതി അറസ്റ്റിൽ. കൊച്ചിയിലെ മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കൊല്ലം സ്വദേശിനിയായ റിൻസി എന്ന യുവതിയാണ് അറസ്റ്റിൽ ആയിട്ടുള്ളത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആണ് പോലീസിന് പ്രതിയെ കണ്ടെത്താൻ സഹായകരമായത്.
മരണവീടുകളിൽ മോഷണം നടത്തുന്നത് പതിവാക്കിയിട്ടുള്ള യുവതിയാണ് റിൻസി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പത്രങ്ങളിൽ വരുന്ന മരണ വാർത്തകൾ ശ്രദ്ധിച്ച് അടക്ക സമയം നോക്കി മരണവീടുകളിൽ എത്തി മോഷണം നടത്തുന്നതാണ് റിൻസിയുടെ രീതി. എന്നാൽ കൊച്ചിയിലെ വീട്ടിലെ മോഷണം സിസിടിവിയിൽ കൃത്യമായി പതിഞ്ഞതാണ് റിൻസി പിടിയിലാകാൻ കാരണമായത്.
സാധാരണ മോഷണങ്ങൾ നടത്തുന്ന അതേ രീതിയിൽ കഴിഞ്ഞ മെയ് മാസം ഏഴിന് കൊച്ചിയിലെ മരണവീട്ടിലും റിൻസി എത്തിച്ചേർന്നിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ആൾക്കൂട്ടത്തോടൊപ്പം ആണ് ഇവർ വീട്ടിനുള്ളിൽ കയറിപ്പറ്റിയത്. തുടർന്ന് അലമാരയിൽ നിന്നും 15 പവൻ സ്വർണം മോഷ്ടിക്കുകയായിരുന്നു. കൊല്ലത്തുനിന്നും ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post