എട്ടുമണിക്കൂർ അല്ലെങ്കിൽ ആറുമണിക്കൂറെങ്കിലും രാത്രി ഉറങ്ങേണ്ടത് നിർബന്ധമാണ്. എന്നാൽ നൈറ്റ് ഷിഫ്റ്റ് ജോലികൾ വന്നതോടെ ആളുകളുടെ ഉറക്ക ചക്രത്തിൽ വൻ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
നൈറ്റ് ഷിഫ്റ്റുകളിൽ രാത്രി ഉണർന്നിരിക്കുകയും ഉണർന്നിരിക്കേണ്ട പകലുകൾ ഉറങ്ങിത്തീർക്കുകയും ചെയ്യുന്നു. ഈ ജീവിതശൈലി മാറ്റം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം മാത്രമല്ല ശരീരത്തിലെ നിരവധി ജൈവ സംവിധാനങ്ങളെ തടസപ്പെടുത്തും.
രാത്രി ഉണർന്നിരുന്ന പകൽ ഉറങ്ങുന്നതു കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാമോ
1. സ്വാഭാവിക ഉറക്കചക്രം തകരാറിലാക്കും
രാത്രി ഉണർന്നിരിക്കുന്നത് നമ്മുടെ സ്വാഭാവിക ഉറക്ക ചക്രത്തെ സാരമായി ബാധിക്കാൻ കാരണമാകുന്നു. ഇത് പല വിധത്തിലുള്ള നിദ്രവൈകല്യങ്ങളിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
2. ഹൃദയാരോഗ്യം
ക്രമമല്ലാത്ത ഉറക്കരീതി ശരീരത്തിൽ രക്തസമ്മർദം ഉയർത്താനും ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാനും കാരണമാകുന്നു. 2012-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരിൽ ഹൃദയാഘാത സാധ്യത ഏഴ് ശതമാനം വർധിച്ചതായി കണ്ടെത്തി.
3. വിറ്റാമിൻ ഡിയുടെ അഭാവം
മാനസികാരോഗ്യം മെച്ചപ്പെടുന്നതിനും അസ്ഥികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കാൽസ്യം ആഗിരണം ചെയ്യുന്നതിന് ആവശ്യമായ വിറ്റാമിൻ ഡിയുടെ അഭാവം നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരിൽ വളരെ അധികമായിരിക്കും. ഇത്തരം വ്യക്തികളിൽ ഓസ്റ്റിയോമലാസിയ, വിഷാദം , ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യക കൂടുതലാണ്.
4. പൊണ്ണത്തടി കൂട്ടും
രാത്രി മുഴുവൻ ജോലി ചെയ്യുന്നതും പകൽ ഉറങ്ങുന്നതുമായ ശീലം അമിതവണ്ണത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു.
5. മെലാറ്റോണിൻ ഉൽപാദനം
മസ്തിഷ്കം ഇരുട്ടിനോട് പ്രതികരിക്കുമ്പോൾ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് മെലറ്റോണിൻ. ഇത് സർക്കാഡിയൻ താളവും (24-മണിക്കൂർ ആന്തരിക ക്ലോക്ക്) ഉറക്കസമയം നിയന്ത്രിക്കാനും മെലറ്റോണിൻ സഹായിക്കും. രാത്രിയിൽ വെളിച്ചം കാണുന്നത് മെലറ്റോണിൻ ഉൽപാദനത്തെ തടയും.
Discussion about this post