ചെന്നെ: മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കയറി തമിഴ് നടൻ ജീവ. നടി രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. തമിഴ് സിനിമയിൽ ഒരു തരത്തിലുള്ള രപശ്‌നങ്ങൾ ഇല്ലെന്നും പ്രശ്‌നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ആയിരുന്നു നടന്റെ പ്രതികരണം. തേനിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജീവ.
മീ ടു ആരോപണങ്ങളുടെ പാർട്ട് ടു ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത്തരം കാര്യങ്ങളോട് യോജിപ്പില്ല. ആരോഗ്യകരമായ അന്തരീക്ഷം സിനിമയിൽ ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹം. തമിഴ് സിനിമാ മേഖലയിൽ ഇത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. മലയാള സിനിമയിൽ മാത്രമാണ് പ്രശ്‌നങ്ങൾ എന്നും ജീവ പറഞ്ഞു.
സിനിമാ സെറ്റിലെ ക്യാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയതായും സിനിമാ സെറ്റിലുള്ളവർ അത് കാണുന്നത് താൻ കണ്ടെന്നുമായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ചപ്പോഴായിരുന്നു ജീവ പ്രകോപിതനായതും തട്ടിക്കയറിയതും. പിന്നീട് ഇത് വലിയ വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു.
Discussion about this post