ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊന്ന് തെലുങ്ക് സിനിമ മേഖലയിലും വരണമെന്ന് തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ച് നടി സാമന്ത. തെലുങ്ക് സിനിമ ഇൻഡസ്ട്രീയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം. ഇത്തരത്തിലൊരു റിപ്പോർട്ട് വരുന്നത് ഈ തെലുങ്കിലെ തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുമെന്നും സമാന്ത അഭിപ്രായപ്പെട്ടു.
ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തെലുങ്ക് സിനിമയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും സാമന്ത പറഞ്ഞു. ഇങ്ങനെയൊരു നിമിഷത്തിന് കാരണമായ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിന്, സർക്കാരിന്റെ ഇീ മേഖലയിലെ നയങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടുന്ന സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും സമാന്ത ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.
അതേസമയം, മലയാള സിനിമയിൽ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങൾ ഉള്ളത്, തമിഴിൽ ഇല്ലെന്ന തമിഴ് നടൻ വിശാലിന്റെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. മീ ടു ആരോപണങ്ങളുടെ പാർട്ട് ടു ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത്തരം കാര്യങ്ങളോട് യോജിപ്പില്ല. ആരോഗ്യകരമായ അന്തരീക്ഷം സിനിമയിൽ ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹം. തമിഴ് സിനിമാ മേഖലയിൽ ഇത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. മലയാള സിനിമയിൽ മാത്രമാണ് പ്രശ്‌നങ്ങൾ എന്നും ജീവ പറഞ്ഞു.
സിനിമാ സെറ്റിലെ ക്യാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയതായും സിനിമാ സെറ്റിലുള്ളവർ അത് കാണുന്നത് താൻ കണ്ടെന്നുമായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ചപ്പോഴായിരുന്നു ജീവ പ്രകോപിതനായതും തട്ടിക്കയറിയതും. പിന്നീട് ഇത് വലിയ വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു.
Discussion about this post