ന്യൂഡൽഹി: ട്രക്കിൽ നിന്ന് 12 കോടി രൂപയുടെ 1600 ഐഫോണുകൾ മോഷണം പോയതായി പരാതി. ഹൈദരാബാദിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് കവർച്ചയ്ക്ക് ഇരയായത്. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ വച്ചാണ് കവർച്ച നടന്നത്. പ്രതികളിൽ ഒരു സെക്യൂരിറ്റി ഗാർഡും ഉണ്ടെന്നും ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.സെക്യൂരിറ്റി ജീവനക്കാരൻ കൂട്ടാളികളുടെ സഹായത്തോടെ ട്രക്ക് ഡ്രൈവറുടെ കൈകളും കാലുകളും കെട്ടിയിട്ട ശേഷം ഫോണുകൾ മോഷ്ടിക്കുകയായിരുന്നു.
ഈ കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കവർച്ച നടന്നത്. സംഭവം പോലീസിൽ അറിയിച്ചെങ്കിലും കേസെടുത്തില്ലെന്നാണ് ആരോപണം. ഓഗസ്റ്റ് 14നാണ് ഹൈദരാബാദിൽ നിന്ന് ഐഫോണുകളുമായി UP 14 PT 0103 എന്ന ട്രക്ക് പുറപ്പെട്ടത്. ട്രക്കിൽ ഡ്രൈവറോടൊപ്പം ഒരു സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നു. പകുതിവച്ച് ചായ കുടിക്കാൻ നിർത്തിയപ്പോൾ ഈ സെക്യൂരിറ്റി ജീവനക്കാരൻ ഒരു സുഹൃത്തിനെ ഡ്രൈവർക്ക് പരിചയപ്പെടുത്തി കൊടുത്തു.ശേഷം മൂവരും ചേർന്നാണ് യാത്ര തിരിച്ചത്. രാത്രി ഉറങ്ങാൻ ഡ്രൈവർ ട്രക്ക് റോഡിന് അടുത്തായി നിർത്തി. അടുത്ത ദിവസം ഉണർന്ന ഡ്രൈവർ കണ്ടത് തന്നെ കെട്ടിയിട്ടിരിക്കുകന്നതാണ്
Discussion about this post