സാധാരണക്കാർക്ക് കുടുംബമായി സഞ്ചരിക്കാൻ ഒരു കാർ… ഈ സ്വപ്‌നം പൂർത്തിയാക്കി ഇന്ത്യക്കാരുടെ മനസിലേക്ക് ഇടിച്ചുകയറിയ കമ്പനിയാണ് ടാറ്റ. കാർ വിപണിയിൽ പുത്തൻ യുഗം സമ്മാനിച്ച ടാറ്റ നാനോ ഇതാ പുതിയ രൂപത്തിൽ ഭാവത്തിൽ മെച്ചപ്പെട്ട പ്രത്യേകതകളുമായി എത്തുന്നു. 17 kWh ബാറ്ററി പാക്കിലാണ് ടാറ്റ നാനോ എത്തുന്നത്. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 312 കിലോമീറ്റർ സഞ്ചരിക്കാമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. 40 kW ഇലക്ട്രിക് മോട്ടോറാണ് ഇതിനുള്ളത്. പല റിപ്പോർട്ടുകൾ പ്രകാരം.. ഡിസൈൻ അതിശയകരമാണ്. ടാറ്റ നാനോ ഇവി ഒരു കോംപാക്റ്റ് കാറാണ്. ഇതിന്റെ നീളം 3,164 എംഎം, വീതി 1,750 എംഎം, വീൽബേസ് 2,230 എംഎം, ഗ്രൗണ്ട് ക്ലിയറൻസ് 180 എംഎം. ഈ കാറിൽ 4 സീറ്റുകൾ ഉണ്ട്, അതായത് ഈ കാറിൽ നാല് പേർക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം.
, 7 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ശക്തമായ -സ്പീക്കർ സൗണ്ട് സിസ്റ്റം, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, ഇബിഡി ഉള്ള ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം എന്നിവയുണ്ടാകും. 10 സെക്കൻഡിനുള്ളിൽ ഇത് പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. എസി, പവർ സ്റ്റിയറിംഗ്, എയർ ബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ പുതിയ ഫീച്ചറുകളും ഉണ്ടായിരിക്കും.
ഈ കാറിന് ഇലക്ട്ര എന്നാണ് പേരിട്ടിരിക്കുന്നതെന്നും 2024 അവസാനത്തോടെ ഈ കാർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. പുതിയ ഇവി പതിപ്പായ ടാറ്റ നാനോ ഇലക്ട്രിക് കാറിന്റെ വില 3.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ആയിരിക്കും എന്നാണ് വിവരം.
അതേസമയംഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു 2009 മാർച്ചിൽ ടാറ്റ നാനോ കാർ പുറത്തിറക്കിയത്. നാനോയുടെ എക്സ്-ഫാക്ടറി വില ഒരു ലക്ഷം രൂപ മാത്രമായിരുന്നു. പ്രാരംഭ ബുക്കിംഗുകൾ മികച്ചതായിരുന്നു. 200,000 യൂണിറ്റുകളിൽ നിന്ന് ടാറ്റ മോട്ടോഴ്സ് 2,500 കോടി രൂപ സമാഹരിച്ചു. എന്നാൽ പിന്നീട് സ്മാർട്ട് എൻട്രി ലെവൽ കാറായി വിപണനം ചെയ്യുന്നതിൽ ടാറ്റ പരാജയപ്പെട്ടു. ഏതാനും വർഷത്തെ വിൽപനയ്ക്ക് ശേഷം, 2019-ൽ ആണ് ടാറ്റ കാർ ഉൽപ്പാദനം നിർത്തുന്നതായുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചത്. അവസാന കാർ വിതരണം ചെയ്തത് 2020-ലാണ്. 2019-ൽ ഒരു കാർ മാത്രമാണ് വിറ്റഴിച്ചത്. 2018-ൽ 2018 ഡിസംബറിൽ 82 യൂണിറ്റുകൾ നിർമ്മിക്കുകയും 88 യൂണിറ്റുകൾ വിൽക്കുകയും ചെയ്തു.
Discussion about this post