തൃശ്ശൂർ : കൃഷ്ണചിത്രങ്ങൾ വരച്ച് ജനശ്രദ്ധ നേടിയ ജസ്‌ന സലീമിനെതിരെ പോലീസ് പരാതി. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി ആണ് ജസ്‌ന സലീമിനെതിരെ പരാതി നൽകിയിരിക്കുന്നത്.
കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ജസ്‌ന സലീം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കേക്ക് മുറിച്ച് ആഘോഷിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുട്ട അടക്കമുള്ള നോൺ വെജ് വിഭവങ്ങൾ ചേർത്ത് തയ്യാറാക്കിയ കേക്ക് ക്ഷേത്രത്തിന്റെ നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഭക്തരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ജസ്‌ന സലീമിനെതിരെ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പരാതി നൽകിയിരിക്കുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അഡ്വ. കെ ആർ ഹരി പരാതി നൽകിയിരിക്കുന്നത്. സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ജസ്‌ന സലീം ബോധപൂർവ്വം ശ്രമങ്ങൾ നടത്തുന്നതായാണ് പരാതിയിൽ സൂചിപ്പിക്കുന്നത്.
Discussion about this post