ജയ്പൂർ:മുഗൾ ചക്രവർത്തി അക്ബറിനെ ഇനി സ്‌കൂളുകളിൽ പഠിപ്പിക്കില്ലെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. അക്ബറിനെ വിമർശിച്ച അദ്ദേഹം, വർഷങ്ങളോളം രാജ്യം കൊള്ളയടിച്ചിട്ടുണ്ടെന്നും ഭാവിയിൽ മുഗൾ ചക്രവർത്തിയെ ‘മഹാനായ വ്യക്തി’യായി വാഴ്ത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദയ്പൂരിലെ സുഖാദിയ സർവ്വകലാശാലയിലെ വിവേകാനന്ദ ഓഡിറ്റോറിയത്തിൽ നടന്ന 28-ാമത് സംസ്ഥാനതല ‘ഭാമ ഷാ സമ്മാന് സമരോഹ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.മേവാറിന്റെ മാനത്തിനും അന്തസ്സിനുമായി എല്ലാം ത്യജിച്ച മഹാറാണാ പ്രതാപിന് ഒരിക്കലും മഹത്വത്തിന്റെ പദവി ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post